ഒഡിഷയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി ഒരാളെ ആക്രമിച്ചു -വിഡിയോ

ന്യൂഡൽഹി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിളുമായി പോയ വ്യക്തിയെ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇയാ​െള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരടിയെ വടികൊണ്ട്​ അടിച്ചോടിച്ചശേഷം​ നാട്ടുകാർ​ ഇയാളെ രക്ഷിക്കുകയായിരുന്നു. സംഭവത്തി​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

ഒഡിഷ കാലഹന്ദി ജില്ലയിലെ ബവാനിപട്​നയിലാണ്​ സംഭവം. സൈക്കിളിൽ പോകുകയായിരുന്ന ആൾക്ക്​ നേരെ കരടി ചാടിവീഴുകയായിരുന്നു. ആക്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിയെത്തി വടികൊണ്ട്​ അടിച്ചും ഒച്ചവെച്ചും കരടിയെ ഓടിക്കുന്നതും കരടി ഓടിമറയുന്നതും വിഡിയോയിൽ കാണാം.

കരടി ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതോടെ നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന്​ നാട്ടുകാരും വനപാലകരും കരടിയെ കണ്ടെത്താനുള്ള ​തിരച്ചിൽ ഊർജിതമാക്കി. ആഗസ്​റ്റ്​ 15നും സമാനസംഭവം ഇവിടെ അരങ്ങേറിയിരുന്നു. അന്ന്​ പിടികൂടിയ കരടിയെ വനത്തിലേക്ക്​ വിട്ടയച്ചതായി ജില്ല ഫോറസ്​റ്റ്​ ഓഫിസർ നിതീഷ്​ കുമാർ പറഞ്ഞു. 

Tags:    
News Summary - Wild Bear Attacks Man In Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.