ചണ്ഡിഗഡ്: അമൃത്സറിൽ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിനപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളെയും താനും ഭാര്യയും ചേർന്ന് ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് സൗകര്യമൊരുക്കുകയും അവരുടെ മറ്റെല്ലാ ചിലവുകളും തങ്ങൾ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ഭർത്താക്കൻമാർ നഷ്ടപ്പെട്ട ഭാര്യമാർക്കും സാമ്പത്തിക സഹായങ്ങൾ നൽകുമെന്നും സിദ്ദു കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ദസറ ആഘോഷത്തിനിടെ പാളത്തിൽ തടിച്ചു കൂടിയ ആളുകൾക്കു നേരെ ട്രെയിൻ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 61 പേർ അപകടത്തിൽ മരിച്ചു.
സിദ്ദുവിെൻറ ഭാര്യ ആഘോഷത്തിൽ മുഖ്യ അതിഥിയായിരുന്നു. ദുരന്തത്തിൽ ഇരകളായ 21 കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകിയിരുന്നു. ബാക്കി കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം ദുരിതാശ്വാസ തുക കൈമാറുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ബ്രഹ്മ് മോഹിന്ദ്ര പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.