ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ തൊടുന്നവരുടെ കൈ വെട്ടുമെന്ന് ഡി.എം.കെ നേതാവ് ടി.ആർ ബാലു. അത് തന്‍റെ ധർമ്മമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഥുരയിൽ ദ്രാവിഡർ കഴകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ടി.ആർ ബാലുവിന്‍റെ വിവാദ പരാമർശം.
'മുഖ്യമന്ത്രി എം കെ സ്റ്റാലിനെയോ ദ്രാവിഡർ കഴകം അധ്യക്ഷൻ കെ. വീരമണിയെയോ തൊടുന്ന ആരുടേയും കൈവെട്ടാൻ താൻ മടിക്കില്ല, ഇതാണ് എന്‍റെ ധർമ്മം. നിങ്ങൾക്കിത് ശരിയായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് കോടതിയിൽ പോവാം. അപ്പോഴേക്കും ഞാനാപ്രവർത്തി ചെയ്തിരിക്കും.' - ടി.ആർ ബാലു പറഞ്ഞു.
സേതുസമുദ്രം കപ്പൽ കനാൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച കേന്ദ്രസർക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ലെന്നും അഭിപ്രായപ്പെട്ടു. ടി.എൻ.സി.സി അധ്യക്ഷൻ കെ.എസ് അഴഗിരിയും വി.സി.കെ പാർട്ടി അധ്യക്ഷൻ തോൽ തിരുമാവളവനും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.