ബംഗളൂരു: വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ശ്രമിച്ചതായി ബൊമ്മൈ പറഞ്ഞു. ബഗൽകൊട്ടെയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചുവരും. കർണാടകയെ സേവിക്കാൻ ദൈവം എനിക്ക് അവസരം തന്നു. ഞാൻ ആത്മാർഥമായാണ് പ്രവർത്തിച്ചത്.' -ബസവരാജ് ബൊമ്മൈ പറഞ്ഞു. ലിംഗായത്ത് സഭാസ്ഥാപകനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ബസവേശ്വര തെളിച്ച വഴിയിലൂടെയാണ് മുന്നോട്ട് പോവുന്നതെന്നും പറഞ്ഞു.
കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം പുരോഗതി കൈവരിച്ചുവെന്നും നിക്ഷേപം വർധിച്ചെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു. മെയിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.