മദ്യനയം: മനീഷ് സിസോദിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സി.ബി.ഐ

ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയത്തിൽ ചോദ്യം ചെയ്യാനായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ വിളിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

'14 മണിക്കൂർ സി.ബി.ഐ എന്റെ വീട്ടിൽ പരിശോധിച്ചു. ഒന്നും കിട്ടിയില്ല. അവർ എന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു. അവിടെ നിന്നും ഒന്നും കിട്ടിയില്ല. അവർക്ക് എന്റെ ഗ്രാമത്തിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ അവർ നാളെ 11 മണിക്ക് സി.​ബി.ഐ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിളിപ്പിച്ചിരിക്കുന്നു. ഞാൻ പോയി പൂർണമായി സഹകരിക്കും. സത്യമേവ ജയതേ....' എന്നാണ് വിഷയത്തോട് മനീഷ് സിസോദിയ പ്രതികരിച്ചത്.

മദ്യനയത്തിൽ അഴിമതി നടന്നിട്ടില്ലെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. രാഷ്ട്രീയ പകപോക്കലാണെന്നും തെളിവുണ്ടെങ്കിലൽ സിസോദിയയെ അറസ്റ്റ് ​ചെയ്യൂവെന്നും അരവിന്ദ് കെജ്രിവാൾ കഴിഞ്ഞമാസം കേന്ദ്രത്തെ വെല്ലുവിളിച്ചിരുന്നു.

'സി.ബി.ഐ നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്തിയില്ല. അഴിമതി നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല? അഴിമതിയുണ്ടെന്ന് ബി.ജെ.പി പറഞ്ഞതുകൊണ്ട്, അഴിമതി ഉണ്ടെന്ന് അർഥമാക്കുന്നില്ല' -അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സി.ബി.ഐയെ ദുരുപയോഗിക്കുകയാണെന്ന് എ.എ.പി കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - "Will Cooperate Fully": Arvind Kejriwal's Deputy Summoned By CBI Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.