ന്യൂഡൽഹി: ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് സ്മൃതി ഇറാനി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിലൂടെ രാജ്യത്തെ സേവിക്കാൻ പൂർണ സമർപ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും നൽകിയ ഉത്തരവാദിത്തം നിറവേറ്റുമെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
മോദി സർക്കാറിന്റെ ഏക മുസ്ലിം മുഖമായിരുന്ന മുഖ്താർ അബ്ബാസ് നഖ്വി രാജിവെച്ചതിന് പിന്നാലെയാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ അധിക ചുമതല കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് നൽകിയത്. നഖ്വിക്കൊപ്പം രാജിവെച്ച ആർ.സി.പി. സിങ്ങിന്‍റെ ഉരുക്ക് മന്ത്രാലയത്തിന്‍റെ അധിക ചുമതല കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി.
രാജ്യസഭാ അംഗത്വം തീർന്നത് കൊണ്ടാണ് ഭരണഘടനാപരമായി രാജിവെക്കുന്നതെന്ന് നഖ്വി വ്യക്തമാക്കിയിരുന്നു. ഏറ്റവും പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന് കേന്ദ്ര സർക്കാറിലുള്ള പ്രാതിനിധ്യമാണ് നഖ്വിയുടെ രാജിയോടെ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.