പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി 

ബസ്തർ: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്. ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു രമൺ സിങ്ങി​െൻറ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇവിടെ പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങള്‍ക്കറിയുമോ, അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല, ഇനി  നടന്നാല്‍ കുറ്റക്കാരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഢാണെന്നും രമണ്‍ സിങ് പറഞ്ഞു.

 ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും നല്‍കുന്ന നിയമം കഴിഞ്ഞ ദിവസം പാസാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥി​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും  അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടിയിരുന്നു. 

Tags:    
News Summary - Will Hang Those Who Kill Cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.