അഭിഷേക് ബാനർജി

ബി.ജെ.പിക്കും എൻ.ഐ.എക്കുമെതിരെ തെളിവുകളുമായി സുപ്രീം കോടതിയെ സമീപിക്കും -അഭിഷേക് ബാനർജി

കൊൽക്കത്ത: ബി.ജെ.പി നേതാവും എൻ.ഐ.എ ഉദ്യോഗസ്ഥനും തമ്മിൽ പാഴ്സൽ കൈമാറ്റം ചെയ്തതിന്‍റെ തെളിവുമായി പാർട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബി.ജെ.പി നേതാവ് ജിതേന്ദ്ര തിവാരി എൻ.ഐ.എ എസ്.പി ധന് റാം സിങ്ങിനെ അദ്ദേഹത്തിന്‍റെ കൊൽക്കത്തയിലെ വസതിയിൽ പാഴ്സലുമായി എത്തി കണ്ടെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബാനർജിയുടെ പരാമർശം.

"ഞങ്ങൾ തീർച്ചയായും സുപ്രീം കോടതിയിൽ പോകും. ബി.ജെ.പി നേതാവ് എൻ.ഐ.എ എസ്.പിയുടെ വസതിയിലേക്ക് വെള്ള പാക്കറ്റ് എടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കും" -അഭിഷേക് ബാനർജി പറഞ്ഞു.

ബി.ജെ.പി നേതാവ് ജിതേന്ദ്ര തിവാരി എൻ.ഐ.എ എസ്.പി ധന് റാം സിങ്ങിന്‍റെ കൊൽക്കത്തയിലെ വസതിയിൽ എത്തിയെന്ന് താൻ ആരോപിച്ച ശേഷം എൻ.ഐ.എ നിരവധി ടി.എം.സി നേതാക്കൾക്ക് നോട്ടീസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.

എസ്.പി താമസിക്കുന്ന ഭവന സമുച്ചയത്തിൽ പ്രവേശിക്കുന്നതിന്‍റെയും പുറത്തുകടന്നതിന്‍റെയും റെക്കോർഡ് സൂക്ഷിക്കുന്ന രജിസ്റ്ററിന്‍റെ പേജുകൾ ടി.എം.സി പരസ്യമാക്കിയിരുന്നു. ബി.ജെ.പി നേതാവും എൻ.ഐ.എ ഉദ്യോഗസ്ഥനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തങ്ങളുടെ പാർട്ടി നേതാക്കൾക്കെതിരെ വലിയ ഗൂഢാലോചന നടന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

Tags:    
News Summary - Will move Supreme Court with proof against BJP, probe agency: Abhishek Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.