ന്യൂഡൽഹി: രാജ്യത്തിെൻറ സുരക്ഷക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്ന് സംയുക്ത സേന മേധാവി ബിപിൻ റാവത്ത്. പ്രഥമ സംയുക്ത സേന മേധാവി എന്ന പദവി ഏറെ ഉത്തരവാദിത്തങ്ങളുള്ളതാണ്. രാജ്യത്തിെൻറ ഭാവിക്കായി തെൻറ സേവനം ഉപയോഗപ്പെടുത്തുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഡൽഹിയിലെ നാഷനൽ വാർ മെമ്മോറിയലിൽ പ്രണാമമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരസേന മേധാവിയെന്ന നിലയിൽ തെൻറ കർത്തവ്യം നിറവേറ്റാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. രാജ്യത്തിെൻറ ഭാവിക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. ലഫ്. ജനറൽ എം.എം. നരവനെയാണ് പുതിയ കരസേന മേധാവി.
കരസേന മേധാവി പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ ജനറൽ ബിപിൻ റാവത്ത് ഇന്നുതന്നെ സംയുക്ത സേന മേധാവിയായി ചുമതലയേൽക്കും.
സൈനിക മേധാവിയുടെ വിരമിക്കൽ പ്രായം 62ൽനിന്ന് 65 ആയി ഉയർത്തിയാണ് റാവത്തിനെ സംയുക്ത സേന മേധാവിയായി നിയമിച്ചത്. ഇതുവഴി അദ്ദേഹത്തിന് 2023 വരെ പദവി വഹിക്കാം. മൂന്നു സേന വിഭാഗങ്ങളെയും കൂട്ടിയിണക്കുന്ന ഏകോപിത കേന്ദ്രമെന്ന നിലയിൽ സംയുക്ത സേന മേധാവിയും (സി.ഡി.എസ്) ഓഫിസും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.