അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് പാട്ടീദാർ സമരനേതാവ് ഹാർദിക് പേട്ടൽ. പാട്ടീദാർ സമുദായത്തിെൻറ ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചുവെന്നും ഹാർദിക് വ്യക്തമാക്കി.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് പാട്ടീദാർ സമുദായത്തിെൻറ ആവശ്യം. ഇതിനായി പാട്ടീദാർ നേരിട്ട് ബി.ജെ.പിക്ക് എതിരെ രംഗത്തെത്തുമെന്നും ഹാർദിക് വ്യക്തമാക്കി. സമുദായത്തെ വിൽക്കുകയാണ് ഹാർദിക് പേട്ടൽ ചെയ്യുന്നതെന്ന മറ്റ് മറ്റ് പാട്ടീദാർ സംഘടനകളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.
നവംബർ മൂന്നിനകം സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ കോൺഗ്രസിന് പിന്തുണ നൽകില്ലെന്ന് ഹാർദിക് പേട്ടൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണം പാട്ടീദാർ വിഭാഗത്തിന് നൽകാൻ തയാറാണെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.