ന്യൂഡൽഹി: രാമക്ഷേത്രം നിർമാണം വൈകിപ്പിക്കുന്നതിന് നരേന്ദ്രമോദിയെ വിമർശിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ. അല്ലെങ്കിൽ രാമക്ഷേത്രം നിർമാണം നടത്തുമെന്നത് വ്യാജമായ വാഗ്ദാനമാണെന്ന് മോദി സമ്മതിക്കണമെന്നാണ് ഉദ്ധവ് താക്കറയുടെ ആവശ്യം.
ജോഗ്രഫി പാഠപുസ്തകങ്ങളിൽ പോലുമില്ലാത്ത രാജ്യങ്ങളിലേക്ക് മോദി സന്ദർശനം നടത്തുന്നുണ്ട്. എന്നാൽ, ഇതുവരെ മോദി അയോധ്യയിലേക്ക് വന്നിട്ടില്ല. ഇനിയും ക്ഷേത്രം നിർമാണം തുടങ്ങിയില്ലെങ്കിൽ അതൊരു വ്യാജ വാഗ്ദാനമാണെന്ന് സമ്മതിക്കാൻ അദ്ദേഹം തയാറാവണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.നവരാത്രി ആഘോഷങ്ങൾക്കിടെ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ഉദ്ധവിെൻറ പ്രസ്താവന.
നേരത്തെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും രാമക്ഷേത്രം നിർമാണത്തെ കുറിച്ച് പ്രസ്താവന നടത്തിയിരുന്നു. രാമക്ഷേത്രം നിർമാണത്തിനായി നിയമനിർമാണം നടത്തണമെന്നായിരുന്നു മോഹൻ ഭാഗവതിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.