പാർലമെൻറ്​ ശീതകാല സമ്മേളനം 29 മുതൽ

ന്യൂഡൽഹി: പാർലമെൻറി​െൻറ ശീതകാല സമ്മേളനം നവംബർ 29 മുതൽ ഡിസംബർ 23 വരെ നടത്താൻ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങി​െൻറ അധ്യക്ഷതയിൽ ചേർന്ന പാർല​മെൻററികാര്യ മന്ത്രിസഭ സമിതി ശിപാർശ ചെയ്​തു. കോവിഡ്​ സാഹചര്യങ്ങൾക്കിടയിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാവും സമ്മേളനം. 20 ദിവസമാണ്​ ലോക്​സഭയും രാജ്യസഭയും സമ്മേളിക്കുക. കോവിഡ്​ വ്യാപനം മൂലം കഴിഞ്ഞ വർഷം ശീതകാല പാർല​െമൻറ്​ സമ്മേളനം നടന്നില്ല. ബജറ്റ്​, മഴക്കാല സമ്മേളനങ്ങൾ ഒന്നിച്ചാക്കുകയും ചെയ്​തു.

യു.പി, പഞ്ചാബ്​ അടക്കം വിവിധ നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കേ, ശീതകാല സമ്മേളനത്തിന്​ ഇത്തവണ പ്രത്യേക രാഷ്​ട്രീയ പ്രാധാന്യമുണ്ട്​. വിലക്കയറ്റം, ഇന്ധന വില, ലഖിംപുർ അതിക്രമം, കർഷക സമരം, പെഗസസ്​ തുടങ്ങി സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിന്​ പാർലമെൻറ്​ വേദിയാകും. പെഗസസ്​ വിഷയത്തിൽ സർക്കാർ വിശദീകരണം നൽകാത്തതിനെ തുടർന്ന്​ പ്രതിപക്ഷം സമരം ചെയ്​തതോടെ കഴിഞ്ഞ സഭാസമ്മേളനം നിശ്ചയിച്ചതിനേക്കാൾ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു

Tags:    
News Summary - Winter Session of Parliament from 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.