ശീതകാല സമ്മേളനം ഡിസംബർ 15 ന്​ തുടങ്ങിയേക്കും

ന്യൂഡൽഹി: പാർലമ​െൻറി​​െൻറ ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ ജനുവരി അഞ്ച്​ വരെ നടന്നേക്കുമെന്ന്​ റിപ്പോർട്ട്​. നവംബറിൽ തുടങ്ങേണ്ട ശീതകാല സമ്മേളനം വൈകിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ശീതകാല സമ്മേളനം ഡിസംബറിൽ വിളിക്കുമെന്ന്​ പാർലമ​​െൻററികാര്യ മന്ത്രി അനന്ത്​കുമാർ അറിയിച്ചിരുന്നെങ്കിലും തീയതികൾ വ്യക്​തമാക്കിയിരുന്നില്ല.

മോദി ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുന്നതായും ഇതിനായി അടിസ്ഥാനമില്ലാത്ത കാരണങ്ങളാണ് ഉയർത്തുന്നതെന്നും കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചിരുന്നു. ശീതകാല സമ്മേളനത്തില്‍ മോദി സര്‍ക്കാറിന്‍റെ അഴിമതികൾ അംഗങ്ങള്‍ ചോദ്യം ചെയ്യും. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നതിനാലാണ്​ സമ്മേളനം വൈകിപ്പിക്കുന്നതെന്നായിരുന്നു സോണിയയുടെ ആരോപണം.

റാഫേൽ പോർവിമാന ഇടപാടിലെ ക്രമക്കേട്​, ധിറുതിപിടിച്ച്​ ജി.എസ്​.ടി നടപ്പാക്കിയതു വഴിയുള്ള പ്രയാസങ്ങൾ, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനാണ്​ ഗുജറാത്ത്​ തെരഞ്ഞെടുപ്പുകാലത്തെ പാർലമ​​െൻറ്​ സമ്മേളനം സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതെന്ന്​ കോൺഗ്രസ്​ നേതാക്കളായ ഗുലാംനബി ആസാദ്​, മല്ലികാർജുൻ ഖാർഗെ, ആനന്ദ്​ ശർമ എന്നിവർ കുറ്റപ്പെടുത്തി.

സാധാരണഗതിയില്‍ നവംബര്‍ മാസത്തിലെ ആദ്യ അഴ്ചയില്‍ തുടങ്ങി നാല ആഴ്ചയോളമാണ് ശീതകാലസമ്മേളനം നടക്കാറുള്ളത്. കഴിഞ്ഞ ശീതകാല സമ്മേളനം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെയായിരുന്നു നടന്നിരുന്നത്.

Tags:    
News Summary - Winter Session of Parliament Likely From December 15 to January 5- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.