ന്യൂഡൽഹി: അടുത്ത മാസം അഞ്ചിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ പൊതുസ്ഥാനാർഥിയെ നിർത്തുന്നത് ചർച്ചചെയ്യാൻ വിവിധ പാർട്ടി നേതാക്കളുടെ േയാഗം 11ന് നടക്കും. നാമനിർദേശപത്രിക ഇൗമാസം 18നുമുമ്പ് നൽകേണ്ടതുണ്ട്. എൻ.ഡി.എയോ പ്രതിപക്ഷമോ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ സേവനകാലം അവസാനിക്കുന്നത് ആഗസ്റ്റ് 10നാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് ഭിന്നമായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ മാത്രം ഉൾപ്പെട്ട വോട്ടർമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ 20 പാർലമെൻറ് അംഗങ്ങൾ നാമനിർദേശം നടത്തുകയും മറ്റ് 20 എം.പിമാർ പിന്താങ്ങുകയും വേണം. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദും 17 പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ മീര കുമാറും പ്രചാരണത്തിലാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ തീരുമാനിച്ച ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് സൂചന.
നിതീഷിനോട് ഇടഞ്ഞ സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. 11ന് നടക്കുന്ന യോഗത്തിലേക്ക് രാഹുൽ, നിതീഷിനെ ക്ഷണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.