ഡി.ആർ.ഡി.ഒക്ക്​ രാഹുലിൻെറ പ്രശംസ; മോദിക്ക്​ ലോക നാടകദിനാശംസ

ന്യൂഡൽഹി: ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്​ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായുള്ള പ ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാ​െല പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്​(ഡി.ആർ.ഡി.ഒ)ക്ക്​ ആശംസകളുമായി രാഹുൽ ഗാന്ധി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ലോക ‘നാടക ദിനം’ ആശംസിച്ച്​ പരിഹസിക്കാനും രാഹുൽ മറന്ന ില്ല.

‘‘ഗംഭീരമായിരിക്കുന്നു ഡി.ആർ.ഡി.ഒ, നിങ്ങളുടെ പ്രവർത്തനത്തിൽ ഞാൻ അതിയായി അഭിമാനിക്കുന്നു. പ്രധാനമ​​ന്ത്രിക്ക്​ സന്തോഷം നിറഞ്ഞ ലോക നാടകദിനം ആ​ശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നു’’-രാഹുൽ ട്വീറ്റ്​ ചെയ്​തു.

ടെലിവിഷനിൽ നേരി​ട്ടെത്തി സുപ്രധാന വിവരം അറിയിക്കാൻ പോകുന്നുവെന്ന സന്ദേശവുമായി ജനങ്ങളെ മുൾമുനയിൽ നിർത്തിയ ശേഷമാണ്​ പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്​. നോട്ട്​ നിരോധനം അറിയിക്കാനാണ്​ ഇതിനു മുമ്പ്​ നരേന്ദ്രമോദി ജനങ്ങളെ ടെലിവിഷനിലൂടെ തത്സമയം അഭിസംബോധന ചെയ്​തത്​.

ആകാശത്തേക്ക്​ ചൂണ്ടിക്കാണിച്ചുകൊണ്ട്​ ഒരു മണിക്കൂറോളം സമയം തൊഴിലില്ലായ്​മ, സ്​ത്രീ സുരക്ഷ തുടങ്ങിയ പ്രശ്​നങ്ങളിൽ നിന്ന്​ രാജ്യത്തിൻെറ ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രിക്കായെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​ ട്വീറ്റ്​ ചെയ്​തു. ഡി.ആർ.ഡി.ഒയേയും ഐ.എസ്​.ആർ.ഒയേയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരി​ട്ടെത്തി പ്രഖ്യാപനം നടത്തിയതിനെതിരെ ട്വീറ്റുമായി ബഹുജൻ സമാജ്​വാദി പാർട്ടിയും രംഗത്ത്​ വന്നിട്ടുണ്ട്​.

Tags:    
News Summary - Wish PM Happy World Theatre Day’: Rahul Gandhi tweets after PM Modi’s space op announcement -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.