റാഞ്ചി: സ്മാർട്ട്ഫോണുകളും ഒാൺൈലൻ ക്ലാസുകളും അന്യമായ ഒരിടത്ത് അതിജീവനത്തിന് പുതിയൊരു സാധ്യത കണ്ടെത്തിയിരിക്കുകയാണീ ഗ്രാമീണർ. ജാർഘണ്ഡിലെ ദുംക ഗ്രാമത്തിലാണ് കൊറോണക്കാലത്ത് വ്യത്യസ്തമായ പാഠശാലകൾ ഒരുക്കിയിരിക്കുന്നത്. ദുംകയിലെ തദ്ദേശീയരിലധികവും ആദിവാസികളാണ്. പരിമിതമായ സൗകര്യങ്ങളിലാണ് ഇവരുടെ ജീവിതം. ഇതിനിടയിലാണ് കൊവിഡ് മഹാമാരിയുടെ വരവ്.
സ്കൂളുകൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്തു. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ സംഘടിപ്പിക്കുക എന്ന വെല്ലുവിളിയിൽ നിന്നാണ് പുതിയ ആശയം ഉടലെടുത്തത്. ഗ്രാമത്തെ മുഴുവനും വിദ്യാലയമാക്കി മാറ്റുകയാണ് ദുംകയിൽ ചെയ്തിരിക്കുന്നത്. വീടുകളുടെ ചുവരുകൾ ബ്ലാക്ക്ബോർഡുകളായി, അകലം പാലിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപകർ ഉച്ചഭാഷിണികൾ വഴി ക്ലാസെടുക്കുന്നു.ദുംകയിലെ ജർമുണ്ടി ബ്ലോക്കിന് കീഴിലാണ് ഇത്തരമൊരു വിദ്യാലയം പ്രവർത്തിക്കുന്നത്. 'ഉത്ക്രമിത് മധ്യ വിദ്യാലയത്തിലെ'പ്രിൻസിപ്പൽ സപൻ കുമാറാണ് നവീനമായ ആശയത്തിന് പിന്നിൽ.
പ്രവർത്തന രീതി
കുട്ടികൾ അവരുടെ വീടുകൾക്ക് പുറത്താണ് ഇരിക്കുക. വീടുകളുടെ വരാന്തകളാണ് ക്ലാസ് മുറി. വീടുകളുടെ ചുവരുകളിൽ ബ്ലാക്ബോർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകർ നൽകുന്ന പാഠങ്ങൾ ബ്ലാക്ബോർഡുകളുെട സഹായത്തോടെ വിദ്യാർഥികൾ പൂർത്തിയാക്കും. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകർ ഉച്ചഭാഷിണികളിലൂടെയാണ് വിദ്യാർഥികളുമായി സംവദിക്കുക. തെൻറ സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്മാർട്ട്‌ഫോണുകൾ ലഭ്യമല്ല എന്ന്കണ്ടാണ് പ്രിൻസിപ്പൽ പുതിയ സംരംഭം സ്വീകരിച്ചത്.
ഒൗദ്യോഗിക കണക്കനുസരിച്ച് ജാർഖണ്ഡിലെ 42 ലക്ഷം വിദ്യാർഥികളിൽ 19 ശതമാനം പേർക്ക് മാത്രമേ സാക്ഷരതാ വകുപ്പ് നടത്തുന്ന വാട്സ്ആപ്പ് ക്ലാസുകളിൽ പെങ്കടുക്കാനാവൂ.'മിക്ക കുട്ടികൾക്കും സ്മാർട്ട്‌ഫോണുകൾ ഇല്ലാത്തതിനാൽ അവർക്ക് വാട്സ്ആപ്പിലെ ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നില്ല. ഗ്രാമത്തിലെ 295 കുട്ടികളുടെ ഭാവി അപകടത്തിലാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല.
പെട്ടെന്ന് മനസ്സിൽ വന്ന പരിഹാരം എന്തുകൊണ്ടാണ് അവരവരുടെ വീടുകളിൽ പോയി പഠിപ്പിക്കാം എന്നതാണ്'-പ്രിൻസിപ്പൽ സപൻ കുമാർ പറയുന്നു. തുടർന്ന് മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അവരെ പുതിയപഠന രീതി ബോധ്യപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളും ഈ സംരംഭത്തിൽ സന്തുഷ്ടരാണ്. 'എനിക്ക് സ്മാർട്ട്‌ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ പെങ്കടുക്കാൻ കഴയുന്നില്ല. പക്ഷെ ഇപ്പോൾ സാധാരണ ക്ലാസുകൾ പോലെതെന്ന പുസ്തകങ്ങളിൽ നിന്നും ഞങ്ങൾക്ക് പഠിപ്പിക്കാനാകുന്നുണ്ട്'-ഏഴാം ക്ലാസ് വിദ്യാർഥി അഞ്ജൻ മഞ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.