വീട്ടുടമ വാടകക്കാരിയായ 62കാരിയെ ബലാത്സംഗം ചെയ്തതായി പരാതി; അറസ്റ്റ്

ജബൽപൂർ: 62കാരിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. വീട്ടുടമസ്ഥൻ ബലാത്സംഗം ചെയ്തെന്ന സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും 67കാരനായ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചെക്ക് മടങ്ങിയതിന്‍റെ പേരിൽ സ്ത്രീയും വീട്ടുടമസ്ഥനും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നതായും ഇരയായ സ്ത്രീയുടെ പരാതിയിൽ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തതായും ഗർഹ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാകേഷ് തിവാരി അറിയിച്ചു.

ജോലിയിൽ നിന്നും വിരമിച്ച സ്ത്രീ ഇയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. 2019ൽ നിരന്തരം ബലാത്സംഗത്തിന് ഇരയായതിനെ തുടർന്ന് സ്ത്രീ പിന്നീട് വീട് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുറ്റാരോപിതനും സ്ത്രീയും ഉൾപ്പെട്ട് ചെക്ക് കേസിൽ ഇരുവരും നിയമക്കുരുക്കിലാണെന്നും സ്ത്രീക്കെതിരെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ഐപിസി സെക്ഷൻ 376 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

Tags:    
News Summary - Woman, 62, Accuses Former Landlord Of Rape In Madhya Pradesh: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.