ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എക്കെതിരെ വ്യാജ ലൈംഗികാേരാപണം നടത്തിയ യുവതി പിടിയിൽ. ഭിണ്ഡ് ജില്ലയിലെ എം.എൽ.എ ഹേമന്ത് കട്ടാരെയുടെ പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ജേർണലിസം വിദ്യാർഥിയായ യുവതി തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന് കട്ടാരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. രണ്ടു കോടി രൂപ നൽകിയില്ലെങ്കിൽ എം.എൽ.എക്കെതിരെ ബലാത്സംഗത്തിന് കേസ് നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും കട്ടാരെ പരാതിയിൽ ചൂണ്ടികാണിച്ചിരുന്നു.
അതേസമയം, ‘യൂത്ത് മഞ്ച് ആസാദി’ എന്ന വിദ്യാർഥി സംഘടനയുമായി ബന്ധപ്പെട്ട് പരിചയമുള്ള തന്നെ എം.എൽ.എ ജിമ്മിലേക്ക് വിളിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. ചിത്രങ്ങളും വിഡിയോ ദൃശ്യവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കട്ടാരയെ താൻ ഭീഷണിപ്പെടുത്തി പണം പറ്റിയെന്ന് പൊലീസിൽ വ്യാജപരാതി നൽകിയെന്നും യുവതി ആരോപിച്ചു.
യുവതി നൽകിയ പരാതിയിൽ പൊലീസ് എം.എല്‍.എ.ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ഡി.െഎ.ജിയുടെ നിർദേശപ്രകാരം രണ്ട് എ.എസ്.പിമാരും രണ്ട് എസ്.പിമാരുമുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.