ടെലിവിഷൻ അവതാരകൻ 22കാരി​െയ ബലാത്സം​ഗം ചെയ്​തതായി പരാതി

ന്യൂഡൽഹി: ഡൽഹിയിലെ ചാണക്യപുരിയിൽ 22കാരിയെ ​െടലിവിഷൻ അവതാരകൻ ബലാത്സംഗം ചെയ്​തതായി പരാതി. കഴിഞ്ഞയാഴ്ചയാണ്​ പരാതിക്ക്​ അടിസ്​ഥാനമായ സംഭവം.

28കാരനായ പ്രതി ഫൈവ്​ സ്റ്റാർ ഹോട്ടലിൽവെച്ച്​ ലൈംഗികാതിക്രമം നടത്തിയെന്നാണ്​ പരാതി. ഡൽഹിയിലെ ഖാൻ മാർക്കറ്റ്​ സ്വദേശിയായ യുവതിയെ 28കാരൻ ഹോട്ടലിലേക്ക്​ കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കുടുംബം അതേ ഹോട്ടലിലായിരുന്നു താമസം. അവിടെയെത്തിയതോടെ യുവാവ്​ മറ്റൊരു മുറിയെടുത്ത്​ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ യുവതിയുടെ പരാതിയിൽ പറയുന്നു.

മൂന്നുവർഷമായി യുവതിയും യുവാവും തമ്മിൽ പരിചയമുണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു. മുംബൈയിലെ വ്യവസായിയുടെ മകനും ടെലിവിഷൻ അവതാരകനുമാണ്​ യുവാവ്​. യുവതിയുടെ പരാതിയിൽ അവതാരകനെതിരെ കേസെടുത്തതായും ഉടൻ അറസ്റ്റ്​ ചെയ്യുമെന്നും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. 

Tags:    
News Summary - Woman Accuses Television Anchor Of Raping Her At Delhi Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.