ഗോവയിൽ സുഹൃത്തിന്​ മുന്നിൽവെച്ച്​ പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായി

പനാജി: സൗത്ത്​ ഗോവയിലെ സെറാനാബാട്ടിം ബീച്ചിൽ ആൺസുഹൃത്തിന്​ മുന്നിൽവെച്ച്​ പെൺകുട്ടി കൂട്ടബലാൽസംഗത്തിന്​ ഇരയായതായി പരാതി. മൂന്ന്​ പേരടങ്ങുന്ന അക്രമി സംഘം പെൺകുട്ടിയെ ബലാൽസംഗത്തിന്​ ഇരയാക്കുകയും നഗ്​ന ചിത്രങ്ങൾ എടുക്കുകയും ചെയ്​തുവെന്നാണ്​ പരാതി. പണം നൽകിയി​ല്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നും ഭീഷ​ണിപ്പെടുത്തി. വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം.

ബലാൽസംഗം സംബന്ധിച്ച പരാതി ലഭിച്ചതായി ഗോവ പൊലീസ്​ സ്ഥിരീകരിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്​. പെൺകുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഇതി​​​െൻറ ഫലത്തിനായി കാത്തിരിക്കുകയാണെന്ന്​ ഗോവ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags:    
News Summary - Woman Allegedly Gang-Raped In Front Of Boyfriend At South Goa Beach-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.