പുൽവാമ ആക്രമണം സംബന്ധിച്ച ഫേസ്​ ബുക്ക്​ പോസ്​റ്റ്​; യുവതിയെ ​െപാലീസ്​ അറസ്​റ്റ്​​ ചെയ്​തു

മുംബൈ: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച്​ സമൂഹ മാധ്യമത്തിൽ മോശം പരാമർശം നടത്തിയ യുവതിയെ അറസ്​റ്റ്​ ചെയ്​തു . കർണാടക സ്വദേശിയാണ്​ അറസ്​റ്റിലായത്​. സമൂഹ മാധ്യമത്തിലെ പോസ്​റ്റി​െന തുടർന്ന്​ കോപാകുലരായ നാട്ടുകാർ യുവതിയുടെ കദബി ശിവപുർ ഗ്രാമത്തിലെ വീടിന്​ തീയിട്ടു.

യുവതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതിന്​ പിറകെയാണ്​ വീടിന്​ തീവെച്ചത്​. ഫെബ്രുവരി 16നായിരുന്നു സംഭവം. യുവതിയെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടുവെന്ന്​ പൊലീസ്​ അറിയിച്ചു.

യുവതിയുടെ ​​ഫേസ്​ബുക്ക്​ പോസ്​റ്റ്​ പാകിസ്​താനെ അനുകൂലിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി​ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ യുവതിയെ അറസ്​റ്റ്​ ചെയ്​തതെന്നും പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Woman Arrested for Facebook Post - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.