ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ച​ വിദ്യാർഥിനി അറസ്​റ്റിൽ

​െചന്നൈ: ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കിയതിന് തമിഴ്​നാട്ടിൽ ഗവേഷക വിദ്യാർഥിനിയെ പൊലീസ്​ അറസ്റ്റ് ചെയ്തു. കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയയാണ്​ അറസ്​റ്റിലായത്​. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനാണ്​ അറസ്​റ്റ്​.

ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാന യാത്രയിലാണ് സംഭവം. വിമാനത്തിനകത്ത്​ വെച്ച്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ തമിഴിസൈ സൗന്ദർരാജനു നേരെ സോഫിയ ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന്​ കാരണമാവുകയും സോഫിയയെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു.

Tags:    
News Summary - Woman Arrested for Saying 'Fascist BJP Govt Down, Down' in Front of Party's Tamil Nadu Chief- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.