പ്രതീകാത്മക ചിത്രം

ശസ്ത്രക്രിയക്കിടെ സൂചി ശരീരത്തിനുള്ളിൽ വെച്ചു; 20 വർഷം മുമ്പത്തെ കേസിൽ യുവതിക്ക് അഞ്ച് ലക്ഷംരൂപ നഷ്ടപരിഹാരം

ബംഗളൂരു: സ്വകാര്യ ആശുപത്രിയിൽവെച്ച് നടത്തിയ ശസ്ത്രക്രിയക്കിടെ സൂചി ശരീരത്തിനുള്ളിൽ വെച്ച് തുന്നിച്ചേർത്ത സംഭവത്തിൽ ബംഗളൂരു സ്വദേശിനിയായ യുവതിക്ക് അഞ്ച് ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജയനഗർ സ്വദേശിനി പദ്മാവതി നിൽകിയ പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസും അഞ്ച് ലക്ഷംരൂപ നൽകണം.

2004 സെപ്റ്റംബറിലാണ് അന്ന് 32 വയസ്സുണ്ടായിരുന്ന യുവതി ദീപക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്ക് വിധേയയായത്. തൊട്ടടുത്ത ദിവസം കഠിനമായ വേദന അനുഭവപ്പെടുന്നതായി യുവതി പരാതിപ്പെട്ടു. എന്നാൽ അത് ശസ്ത്രക്രിയ നടത്തിയതിന്റേതാണെന്നും പതുക്കെ മാറുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വർഷങ്ങളോളം കടുത്ത വയറുവേദനയും നടുവേദയും അനുഭവപ്പെട്ട യുവതിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2010ൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് സൂചി കണ്ടെത്തിയത്. ഇത് പിന്നീട് ശരീരത്തിൽനിന്ന് നീക്കം ചെയ്തു. ഇതിനു ശേഷമാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതിപ്പെട്ടത്. സംഭവത്തിൽ ആശുപത്രി യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന്. ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ അലംഭാവം കാണിച്ചതിനാണ് ഇൻഷുറൻസ് കമ്പനിയോട് അഞ്ച് ലക്ഷം നൽകാൻ നിർദേശിച്ചത്.

Tags:    
News Summary - Woman Awarded Rs 5 Lakh 20 Years After Needle Left In Her Body During Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.