ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ തൊഴിൽ ക്ഷമതയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തി സാമ്പത്തിക സർവേ. ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 51.25 ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ നൈപുണ്യങ്ങളുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആധുനിക തൊഴിൽ മാർക്കറ്റിൽ ആവശ്യമായ ‘സ്കിൽസ്’ ബിരുദ പഠനത്തിലൂടെ ലഭ്യമാകുന്നില്ല. എന്നാൽ തൊഴിൽ രംഗത്ത് സ്ത്രീകളുടെ എണ്ണം വർധിച്ചത് ലിംഗസമത്വത്തിലേക്ക് കൂടുതൽ അടുക്കാൻ സഹായിക്കുമന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആകെ ജനസംഖ്യയിൽ 65 ശതമാനം പേരും 35 വയസ്സിനു താഴെയാണെന്ന കണക്കുകൾ ആശാവഹമാണ്. അതേസമയം കോളജുകളിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ പകുതിയോളം പേർക്ക് തൊഴിൽ ചെയ്യാനാവശ്യമായ നൈപുണ്യമില്ല എന്ന വിവരം ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദശകത്തിൽ 34 ശതമാനം മാത്രമായിരുന്ന തൊഴിൽ ക്ഷമത നിലവിൽ 51.25ൽ എത്തിയിട്ടുണ്ട്.
അഞ്ച് വർഷത്തിനിടെ ഇ.പി.എഫ്.ഒ നെറ്റ് പേറോളിൽ ഇരട്ടിയോളം പുതിയ അക്കൗണ്ടുകൾ വന്നിട്ടുണ്ട്. ഇത് ഫോർമൽ ജോലികളുടെ എണ്ണം വർധിച്ചെന്ന സൂചനയാണ് നൽകുന്നത്. സർക്കാറിന്‍റെ സ്കിൽ ഇന്ത്യ പദ്ധതി ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രയോജനപ്പെട്ടതായി സർവെ അവകാശപ്പെടുന്നു. നിർമിത ബുദ്ധിയുടെ വ്യാപക ഉപയോഗം തൊഴിൽനഷ്ടത്തിന് കാരണമാകാത്ത രീതിയിൽ പുതിയ ‘സ്കിൽസ്’ വളർത്തണമെന്നും സർവെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.