ചെന്നെ: തമിഴ് സൂപ്പർതാരം അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ജോലി പോകാൻ കാരണം അജിത്താണെന്ന് ആരോപിച്ചാണ് യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫർസാന എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 2020ൽ അജിത്തും അദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവരുടെ വിഡിയോ ഫർസാന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വൈറലാകുകയും ചെയ്തു. ഇതിനെത്തുടർന്ന് തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ആശുപത്രി ഫർസാനയെ പറഞ്ഞുവിട്ടു. തുടർന്ന് ഫർസാന സഹായിക്കണമെന്നാവശ്യപ്പെട്ട് ശാലിനിയെ സന്ദർശിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന് മുന്നിലെത്തി. പക്ഷേ സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിയില്ല. ഇതിനെത്തുടർന്ന് തന്റെ ജോലി തെറിപ്പിച്ചത് അജിത്താണെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിച്ച യുവതിയെ പൊലീസ് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.