ആംബുലൻസിൽ ഇന്ധനം തീർന്നു; രാത്രിയിൽ യുവതിക്ക് റോഡരികിൽ പ്രസവം

റായ്പൂർ: ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസിലെ ഇന്ധനം തീർന്നതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. യുവതിയെയും കൊണ്ട് സമീപ നഗരത്തിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബലൻസിൽ ഡീസൽ തീർന്ന് പോവുകയായിരുന്നു.

പന്നയിലെ ഷാഹ്നഗർ മേഖലയിലുള്ള ബനൗലിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. റോഡരികിൽ തുണി വിരിച്ച് കിടന്നാണ് യുവതി പ്രസവിച്ചത്. ആംബുലൻസിൽ യുവതിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ പ്രസവത്തിന് സഹായിക്കുകയും ചെയ്തു. യുവതിക്ക് സമീപത്ത് തന്നെ ആംബുലൻസ് നിർത്തിയിട്ടിരുന്നു. വാതിലുകളെല്ലാം തുറന്ന് ലൈറ്റുകൾ ഓണക്കിയ നിലയിലായിരുന്നു ആംബുലൻസ്.

രേഷ്മ എന്ന ആദിവാസി സ്ത്രീക്കാണ് റോഡരികിൽ പ്രസവിക്കേണ്ടി വന്നത്. ഷാഹ്നഗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് രാത്രിയോടെ 108 ആംബുലൻസ് വിളിച്ചാണ് ഇവരെ നഗര​ത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. യാത്രക്കിടെ ആംബുലൻസിൽ ഇന്ധനം തീരുകയായിരുന്നു. 

Tags:    
News Summary - Woman Delivers Baby On Roadside As Ambulance Runs Out Of Fuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.