ന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ലോക് നായക് ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ കയ്യേറ്റം. ചെ ാവ്വാഴ്ച വൈകീട്ട് സർജിക്കൽ വാർഡിലെ രോഗികൾ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവരെ രക്ഷിക്ക ാനെത്തിയ ഡോക്ടർക്കും മർദനമേറ്റു. തുടർന്ന് ഇവർ ഡ്യൂട്ടി റൂമിൽ അടച്ചിരുന്ന് സെക്യൂരിറ്റി ഗാർഡിനെ വിളിച്ചാണ് രക്ഷപ്പെട്ടത്.
പരിശോധനക്കെത്തിയ റെസിഡൻറ് ഡോക്ടറെ രോഗികളിലൊരാൾ അസഭ്യം പറഞ്ഞതാണ് തുടക്കം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറിലൊരാൾ ഇത് എതിർത്തതോടെ രോഗികൾ നഴ്സുമാരെ ഉൾപ്പെടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് രോഗികൾ സംഘം ചേർന്ന് ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പി.പി.ഇ കിറ്റ് ഇല്ലാത്തതിനാൽ ഡോക്ടർമാർ വിളിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാർ വാർഡിൽ എത്തിയില്ല. ആശുപത്രി അധികൃതർ പി.പി.ഇ കിറ്റ് നൽകിയ ശേഷം മാത്രമാണ് ഇവർ വാർഡിൽ എത്തി ഡോക്ടർമാരെ രക്ഷപ്പെടുത്തിയത്. രോഗികൾക്കെതിരെ കേസെടുക്കണമെന്നും കോവിഡ് വാർഡുകളിൽ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും റെസിഡൻറ് ഡോക്ടർമാരുടെ അസോസിയേഷൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.