23കാരിയെ കൂട്ടബലാൽസംഗം ചെയ്തു; കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു

ഗുരുഗ്രാം (ഹരിയാന): ഹരിയാനയിലെ ഗുരുഗ്രാമിൽ ഒാട്ടോറിക്ഷ ഡ്രൈവർ അടക്കം മൂന്നംഗസംഘം 23കാരിയെ കൂട്ടബലാൽസംഗം ചെയ്തു. ഐ.എം.ടി മനേസറിന് സമീപത്തെ ഗ്രാമത്തിൽ താമസിക്കുന്ന യുവതിയാണ് കൊടുംക്രൂരതക്ക് ഇരയായത്. മെയ് 29നാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സ്ത്രീ മനേസർ സെക്ടർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ അക്രമികൾ വലിച്ചെറിഞ്ഞു കൊന്നു. 

ഒാട്ടോയിൽവെച്ച് മൂന്നു പേർ കൂട്ടബലാൽസംഗം ചെയ്ത ശേഷം യുവതിയെ റോഡിൽ തള്ളുകയായിരുന്നു. ഒാടികൊണ്ടിരുന്ന ഒാട്ടോയിൽ വെച്ചായിരുന്നു കൂട്ടബലാൽസംഗം നടന്നത്. മെയ് 29ന് ഭർത്താവുമായി വഴക്കിട്ട യുവതി മകളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

ആക്രമണ സമയത്ത് ഭയപ്പെട്ട് കരഞ്ഞ ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ ഒാട്ടോയിൽ നിന്ന് അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. കുട്ടി മരിച്ചതിന്‍റെ ആഘാതത്തിൽ യുവതി ബലാൽസംഗം ചെയ്ത വിവരം പുറത്തു പറഞ്ഞിരുന്നില്ല. 

സംഭവത്തിന് ശേഷം ഒാട്ടോ ഡ്രൈവർ അടക്കമുള്ളവർ ഒളിവിലാണ്. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Woman 'gang-raped', daughter thrown off moving auto in Gurugram, hariyana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.