റെയിൽവേ പാലത്തിൽ സെൽഫിയെടുക്കവെ പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു

കൊൽക്കത്ത: റെയിൽവേ പാലത്തിൽ കയറി സെൽഫിയെടുക്കവെ 21കാരി ട്രെയിൻ തട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക ് ഗുരുതരമായി പരിക്കേറ്റു.

പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിലെ ഊദ് ലാബാരിയിലാണ് സംഭവം. മൈനാഗുരിയിലെ കോച്ചിങ് സെന്‍ററിൽനിന്ന് വിനോദയാത്രക്കെത്തിയതായിരുന്നു 100 അംഗ സംഘം. ഗിസ് നദിയിലെ റെയിൽവേ പാലത്തിൽ നിന്ന് സെൽഫിയെടുക്കവെ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു.

നദിയിലേക്ക് വീണ പെൺകുട്ടി തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടി ട്രെയിൻ വരുന്നത് കണ്ട് നദിയിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Woman gets hit by train while clicking selfies-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.