അഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 50കാരി അറസ്റ്റിൽ

ചെന്നൈ: അഞ്ചു വയസ്സുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 50കാരി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.

ചൊവ്വാഴ്ച വൈകുന്നേരമാണ് 50കാരി അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ഹയർസെക്കൻഡറി സ്കൂളിൽ എജ്യുക്കേഷൻ കോർഡിനേറ്ററാണ് ഇവർ. ഇതേ സ്കൂളിലെ നഴ്സറി സെക്ഷനിൽ പഠിക്കുന്ന ബാലനെ ഇവർ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

സംഭവം ബാലൻ ഇതേ സ്കൂളിൽ പഠിക്കുന്ന തന്‍റെ ജ്യേഷ്ഠനോട് പറയുകയായിരുന്നു. കുട്ടി വിഷയം രക്ഷിതാക്കളെയും അറിയിച്ചു. അവർ ഉടൻ കുംഭകോണം ആൾ വുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നാണ് 50കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Woman Held For Sexually Assaulting 5-Year-Old Boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.