'ഞാൻ പാർവതി ദേവിയുടെ അവതാരം, ശിവനെ വിവാഹം കഴിക്കണം'; ഇന്ത്യ-ചൈന അതിർത്തി വിടാൻ വിസമ്മതിച്ച് യുവതി

പിത്തോരഗഡ്: താൻ പാർവതി ദേവിയുടെ അവതാരമാണെന്നും തനിക്ക് കൈലാസ പർവതത്തിൽ വസിക്കുന്ന ശിവനെ വിവാഹം കഴിക്കണമെന്നും അവകാശപ്പെട്ട് ലഖ്നോവിൽ നിന്നുള്ള യുവതി. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നുള്ള നാഭിധാങ്ങിലെ നിരോധിത പ്രദേശത്ത് അനധികൃതമായി താമസിക്കുന്ന യുവതിയെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും യുവതി തയാറായില്ല.

ഹർമീന്ദർ കൗറെന്ന യുവതിയാണ് അവകാശവാദവുമായി പ്രദേശത്ത് തങ്ങുന്നത്. തന്നെ കൊണ്ട് പോകാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി പൊലീസിനെ ഭീഷണിപ്പെടുത്തിയതായി പിത്തോരഗഡ് എസ്.പി ലോകേന്ദ്ര സിങ് അറിയിച്ചു. എങ്കിലും യുവതിയെ പ്രദേശത്ത് നിന്ന് മാറ്റാൻ മറ്റൊരു സംഘത്തെ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ അലിഗഞ്ചിൽ നിന്നുള്ള യുവതി 15 ദിവസത്തെ അനുമതി പ്രകാരം അമ്മയോടൊപ്പം ഗുഞ്ചിലേക്ക് പോയിരുന്നു. എന്നാൽ മെയ് 25ന് കാലാവധി അവസാനിച്ചിട്ടും നിരോധിത പ്രദേശം വിടാൻ തയാറായില്ലെന്ന് എസ്.പി കൂട്ടിച്ചേർത്തു.

യുവതിയെ പ്രദേശത്ത് നിന്ന് തിരികെ കൊണ്ടുവരാൻ രണ്ട് സബ് ഇൻസ്പെക്ടർമാരും ഒരു ഇൻസ്പെക്ടറും അടങ്ങുന്ന പൊലീസ് സംഘത്തെ ധാർചുളയിൽ നിന്ന് അയച്ചെങ്കിലും അവർക്ക് വെറുംകൈയോടെ മടങ്ങേണ്ടി വന്നു. മെഡിക്കൽ ഉദ്യോഗസ്ഥൻ ഉൾപ്പടെ 12 അംഗ പൊലീസ് സംഘത്തെ വീണ്ടും പ്രദേശത്തേക്കയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Woman Living On India-China Border Claims To Be Goddess Parvati, Wants To Marry Shiva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.