മുംബൈ: റെയിൽവേ ഗാർഡുകളുടെ മുന്നിൽവെച്ച് മുംബൈ ലോക്കൽ ട്രെയിനിൽ യുവതി ആക്രമണത്തിനിരയായി. വ്യാഴാഴ്ച രാത്രി ദാദർ-കൗള ലോക്കൽ ട്രെയിനിലാണ് സംഭവം. അംഗവൈകല്യമുള്ളവർക്ക് സംവരണം ചെയ്ത കോച്ചിലാണ് യുവതി സഞ്ചരിച്ചിരുന്നത്. യുവതിയെ ഒരാൾ അപമാനിക്കുന്നതും ക്രൂരമായി മർദിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതേ കംമ്പാർട്ട്മെൻറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്.
യുവതി അക്രമം ചെറുക്കാൻ ശ്രമിക്കുന്നതും കംമ്പാർട്ട്മെൻറിലെ തുറന്ന വാതിലിനടുത്തേക്ക് ഒാടുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമി അവരെ വലിച്ചിഴച്ച് സീറ്റിലേക്ക് തള്ളിയിടുന്നതും വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കംമ്പാർട്ട്മെൻറിൽ റെയിൽ വേ ഗാർഡ് കണ്ടുനിൽക്കെയാണ് ആക്രമണം. തൊട്ടടുത്ത ലേഡീസ് കംമ്പാർട്ടിലുണ്ടായിരുന്ന ഗാർഡിനോട് ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ആവശ്യപ്പെെട്ടങ്കിലും ഇയാൾ പ്രതികരിച്ചില്ലെന്ന് ദൃശ്യം പകർത്തിയ സമിർ സവേരി വ്യക്തമാക്കി. താൻ 90 ശതമാനം വൈകല്യമുള്ളയാളായതിനാൽ അക്രമിയെ തടയാൻ കഴിഞ്ഞില്ലെന്നും താനെ സ്റ്റേഷൻ മുതൽ ഇയാൾ യുവതിയെ മർദിച്ചിരുന്നുവെന്നും സമീർ പറഞ്ഞു. ദാദർ സ്റ്റേഷനിൽ നിന്ന് ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.