ലഖ്നോ: ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് റെയിൽവേ സ്റ്റേഷന് സമീപത്തെ പൊതുശുചിമുറിയിൽ 20കാരിയെ ബലാൽസംഗത്തിനിരയാക്കി. ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവതിയെയാണ് ബലാൽസംഗത്തിനിരയാക്കിയത്.
ഭർത്താവ് ചായ വാങ്ങാൻ പോയപ്പോഴാണ് സംഭവമെന്ന് കോട്വാലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ആർ.എൻ റായ് പറഞ്ഞു. "പാർക്കിങ്ങിന് സമീപത്തെ ശുചിമുറി ഉപയോഗിച്ചോളൂ എന്ന് പറഞ്ഞ് പ്രതി യുവതി സമീപിച്ച് താക്കോൽ നൽകുകയായിരുന്നു. ശുചിമുറിയിൽ കയറിയ യുവതിയെ പിന്നാലെയെത്തിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. -അദ്ദേഹം വ്യക്തമാക്കി.
വിവരമറിഞ്ഞ ഭർത്താവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ കേസെടുത്ത് ഊർജിത അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും എസ്.എച്ച്.ഒ ആർ.എൻ റായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.