ഗുഡ്ഗാവ്: ഡൽഹിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഡൽഹിയിലെ ഡി.എൽ.എഫ് ഫേസ് 3 ഏരിയയിൽ 24കാരിയെയാണ് ബലാത്സംഗത്തിനിരയാക്കിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സഫ്ദർജംങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ ഭർത്താവായ ഓട്ടോറിക്ഷ ഡ്രൈവറാണ് ഡി.എൽ.എഫ് ഫേസ് 3 ഏരിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
'തിങ്കളാഴ്ച രാത്രി ഭാര്യ എന്നെ പരിഭ്രമിച്ച് ഫോണിൽ വിളിച്ചപ്പോൾ എന്താണ് കാര്യമെന്ന് ചോദിച്ചു. അവളെ ആരോ കുത്തിയെന്ന് പറഞ്ഞു. ഞാൻ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്ത വിവരം പറഞ്ഞത്. സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായി പറയാൻ കഴിഞ്ഞില്ല.'- ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
യുവതി മൊഴി നൽകാനുള്ള അവസ്ഥയിലല്ലെന്ന് പൊലീസ് പറഞ്ഞു. ഭർതാതവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. ബിഹാർ സ്വദേശി അനിൽ താക്കുറിനെ അറസ്റ്റ് ചെയ്തതായും മറ്റൊരു പ്രതിക്കായുള്ള അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.