ഹാസൻ: മദ്യപാനിയായ ഭർത്താവിെൻറ ചികിത്സക്കുള്ള ആശുപത്രി ബിൽ അടക്കാൻ മൂന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റു. ആദിവാസി വിഭാഗത്തിലെ ജ്യോതി എന്ന യുവതിയാണ് ഭർത്താവിെൻറ ലഹരിമുക്ത ചികിത്സക്ക് പണമില്ലാതെ പിഞ്ചുകുഞ്ഞിനെ 21,000 രൂപക്ക് വിറ്റത്. ഹാസൻ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ജ്യോതി കഴിഞ്ഞ സെപ്റ്റംബറിലാണ് റിട്ട. നഴ്സായ ശാന്തമ്മക്ക് കുഞ്ഞിനെ വിറ്റതെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൻ കോമള പറഞ്ഞു.
ശാന്തമ്മ, അയൽവാസിയായ ഗായത്രി എന്ന യുവതി മുഖേനയാണ് ജ്യോതിയെ പരിചയപ്പെട്ടത്. എന്നാൽ ശാന്തമ്മ, ബേലൂർ സ്വദേശിയായ മഞ്ജുള ദേവരാജന്‍ സെപ്റ്റംബർ 17 കുഞ്ഞിനെ മറിച്ചുവിറ്റു. ഉൗമക്കത്തിെൻറ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ കാമധേനു ചൈൽഡ് സെൻററിന് കൈമാറി. ശാന്തമ്മ മുമ്പും കുഞ്ഞുങ്ങളെ വാങ്ങി വിറ്റിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി നടത്തിയ അേന്വഷണത്തിൽ കണ്ടെത്തി. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞുവിൽപന റാക്കറ്റിലെ കണ്ണികൾെക്കതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.