ഭോപാൽ: കോവിഡ് പരിശോധനക്കിടെ സുരക്ഷാ ജീവനക്കാരന്‍റെ കരണത്തടിച്ച് യുവതി. മധ്യപ്രദേശിലെ കന്ദ്വയിലാണ് സംഭവം നടന്നത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണെങ്കിലും യുവതി എന്തിനാണ് ഇയാളെ അടിച്ചതെന്ന് വ്യക്തമല്ല. യുവതിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുരക്ഷ ജീവനക്കാരൻ തന്നെ അകാരണമായി തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരപണം. എന്നാൽ മാസ്ക് ധരിക്കാത്തതിനാലാണ് യുവതിയെ തടഞ്ഞുവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
'യുവതിയോടും ആൺകുട്ടിയോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയായിരുന്നു. ഹോം ഗാർഡിനെ യുവതി അടിക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്.' പൊലീസ് പറഞ്ഞു.
എന്നാൽ പുറത്തുവന്ന വിഡിയോയിൽ യുവതിയും ആൺകുട്ടിയും മാസ്ക് ധരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.