യു.കെയിൽ നിന്ന്​ ഡൽഹിയിലെത്തി കോവിഡ്​ സ്ഥിരീകരിച്ച സ്​ത്രീ ട്രെയിനിൽ ആ​ന്ധ്രയിലേക്ക്​ പോയി

അമരാവതി: യു.കെയിൽ നിന്ന്​ ഡൽഹിയിലെത്തി കോവിഡ്​ സ്ഥിരീകരിച്ച ​സ്​ത്രീ ട്രെയിനിൽ ആന്ധ്രപ്രദേശി​ലേക്ക്​ പോയി. പിന്നീട്​ ഇവരെ ആന്ധ്രയിലെ രാജമഹേ​ന്ദ്രവാരത്ത്​ നിന്ന്​ കണ്ടെത്തുകയും ആശുപ​ത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. ഇവരുടെ മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.

യു.കെയിൽ നിന്നെത്തിയ സ്​ത്രീയെ ഡൽഹിയിൽ ക്വാറന്‍റീൻ കേന്ദ്രത്തിലാണ്​ പ്രവേശിപ്പിച്ചിരുന്നത്​. എന്നാൽ, ഇവിടെ നിന്നും മുങ്ങിയ ഇവർ ട്രെയിനിൽ ആന്ധ്രയിലേക്ക്​ പോയി. ഇവരുടെ സ്രവം ശേഖരിച്ച്​ പൂണെയിലെ വൈറോളജി ലാബിൽ പരിശോധനക്കായി നൽകിയിരുന്നു. ഫലം വന്നപ്പോഴാണ്​ ഇവർക്ക്​ കോവിഡാണെന്ന്​ വ്യക്​തമായത്​. പിന്നീട്​ പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ സ്​ത്രീയെ കണ്ടെത്തുകയായിരുന്നു.

അമരാവതിയി​ലെ ആരോഗ്യപ്രവർത്തകരോട്​ ഹോം ക്വാറന്‍റീൻ മാത്രമേ നിർദേശിച്ചിട്ടുള്ളുവെന്നാണ്​ സ്​ത്രീ വെളിപ്പെടുത്തിയത്​. ഡിസംബർ 21നാണ്​ ഇവർ ഡൽഹിയിലെത്തിയത്​.

Tags:    
News Summary - Woman Who Flew From UK Tests Positive For COVID-19, Flees Delhi, Takes Train To Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.