ഹൈദരാബാദ്: കൊന്നു തള്ളിയ നിലയിൽ യുവതിയുടെ നഗ്ന ശരീരം ഹൈദരാബാദിലെ ചെവെല്ലയിലെ പാലത്തിനടിയിൽ നിന്ന് കിട്ട ി. 25-30 വയസ് തോന്നിക്കുന്ന യുവതിയുടെ ശരീരം ചൊവ്വാഴ്ച രാവിെല പ്രദേശവാസികളാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വസ്ത്രങ്ങളുണ്ടായിരുന്നില്ലെങ്കിലും സ്വർണാഭരണങ്ങൾ ശരീരത്തിൽ തന്നെയുള്ള നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ടോ മറ്റോ പരിക്കേൽപിച്ച നിലയിലായാണ് മുഖം. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ എത്തിച്ച് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കൂടുതൽ വിവരം ലഭിക്കുക.
സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചുള്ള പരിശോധന പൊലീസ് തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദിൽ 26 വയസുകാരിയെ കൂട്ടബലാത്സംഘത്തിന് ശേഷം കൊന്ന് കത്തിച്ച സംഭവമുണ്ടായത് മാസങ്ങൾക്ക് മുമ്പാണ്. അതുണ്ടാക്കിയ ഞെട്ടലടങ്ങും മുമ്പാണ് പുതിയ ക്രൂരത പുറത്ത് വരുന്നത്. അന്നത്തെ കേസിലെ പ്രതികളെ പൊലീസ് തെളിവെടുപ്പിനിടെ വെടിവെച്ച് കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.