രാജസ്ഥാനിൽ പുനർവിവാഹത്തിന് വിസമ്മതിച്ച വിധവയുടെ നാവും മൂക്കും ഭർതൃവീട്ടുകാർ മുറിച്ചു മാറ്റി

ജയ്സാൽമീർ: പുനർ വിവാഹത്തിന് വിസമ്മതിച്ച വിധവയുടെ മൂക്കും നാവും ഭർത്താവിന്‍റെ വീട്ടുകാർ മുറിച്ചുമാറ്റി. ഗുരുതരാവസ്ഥയിലായ യുവതിയെ ജോധ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ജയ്സാൽമീരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

ആറ് വർഷം മുമ്പായിരുന്നു യുവതിയുടെ ആദ്യ വിവാഹം. എന്നാൽ ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. തുടർന്ന് ഭർത്താവിന്‍റെ ബന്ധുക്കൾ അവർ നിശ്ചയിച്ച ഒരു വ്യക്തിയെ വിവാഹം കഴിക്കാൻ യുവതിക്ക്മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അത് നിരസിച്ചതോടെ ബന്ധുക്കൾ യുവതിയുടെ മൂക്കും നാവും മുറിച്ചുമാറ്റുകയായിരുന്നു.

യുവതിയുടെ സഹോദരനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റുപ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുടെ നേതൃത്വത്തിൽ ട്രാക്ടറിൽ എത്തിയ സംഘമാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയെ ആക്രമിച്ചത്. തടാൻ ശ്രമിച്ച മറ്റൊരാളെയും പ്രതികൾ ആക്രമിച്ചു.

'ആറ് വർഷം മുമ്പായിരുന്നു സഹോദരിയുടെ ആദ്യ വിവാഹം. ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കാൻ ഭർത്താവിന്‍റെ വീട്ടുകാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. അത് നിഷേധിച്ചതാണ് ക്രൂരതക്ക് കാരണം'- സഹോദരൻ പറഞ്ഞു.

Tags:    
News Summary - Woman's Nose, Tongue Allegedly Cut Off By In-Laws. She Refused To Remarry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.