ന്യൂഡൽഹി: സുപ്രീംകോടതി അനുമതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഹാദിയ കേസിൽ കക്ഷിചേരാൻ സംസ്ഥാന വനിത കമീഷൻ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. നിയമപരമായി കേസിൽ ഇടപെടാൻ അധികാരമുണ്ടെന്നും തങ്ങളെ കേസിൽ കക്ഷിയാക്കണമെന്നും വനിത കമീഷൻ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
ഹരജി സമർപ്പിക്കുന്നതിന് അഡ്വ. പി.വി. ദിനേശിന് ചൊവ്വാഴ്ച സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഹാദിയയെ ഒരു ഡോക്ടറോടൊപ്പം വീട്ടിൽ പോയി സന്ദർശിക്കാനുള്ള അനുമതി നൽകണമെന്നും അതിെൻറ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാമെന്നും ഹരജിയിലുണ്ട്. ഹാദിയ എന്ന അഖിലയെ പിതാവിെൻറയും പൊലീസിെൻറയും കസ്റ്റഡിയിൽ വിട്ടുകൊടുക്കുേമ്പാൾ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിന് ഹാദിയക്കു മേൽ ഹൈകോടതി നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നില്ലെന്ന് വനിത കമീഷൻ ഹരജിയിൽ ബോധിപ്പിച്ചു. എന്നാൽ, അവരെ വീട്ടുതടങ്കലിലാക്കി അടിസ്ഥാന അവകാശങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് നിരവധി വനിത സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും കമീഷൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.