ന്യൂഡൽഹി: ഞങ്ങൾ ഒട്ടും സുരക്ഷിതരല്ലെന്ന് 90 ശതമാനം സ്ത്രീകളും ഉറച്ചുവിശ്വസിക്കുന്ന ഏതാനും ഇടങ്ങളുണ്ട് ഇന്ത്യയിൽ. വിദ്യാർഥിനികളും അവിവാഹിതരായ യുവതികളും തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുമോ എന്ന ആകാംക്ഷയോടെ ജീവിതം തള്ളിനീക്കുന്ന പട്ടണങ്ങൾ. ഭോപാൽ, ഗ്വാളിയർ, ജോധ്പുർ എന്നിവയാണ് ഇൗ ഗണത്തിൽ മുന്നിൽനിൽക്കുന്നത്. വിവിധ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സാമൂഹിക സംഘടനയായ ‘സേഫ്റ്റി പിൻ’, ‘കൊറിയ ഇൻറർനാഷനൽ കോ ഓപറേഷൻ ഏജൻസി’, സർക്കാറിതര സന്നദ്ധസംഘടനയായ ‘ഏഷ്യ ഫൗണ്ടേഷൻ’ എന്നിവയാണ് പഠനം നടത്തിയത്. പ്രാഥമിക വിവരങ്ങൾ നേരിട്ട് ശേഖരിച്ചും വിശ്വസനീയ ലേഖനങ്ങൾ വിലയിരുത്തിയുമായിരുന്നു പഠനം. വിവരശേഖരണത്തിനായി 219 സർവേകൾ നടത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ 89 ശതമാനം പേരും സുരക്ഷിതരല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു.
കാലിയായ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകളിലെ 63 ശതമാനവും പേടിയിലാണ്. മദ്യ, മയക്കുമരുന്ന് വിപണനേകന്ദ്രങ്ങൾക്ക് സമീപത്ത് താമസിക്കുന്നവരിൽ 86 ശതമാനവും സുരക്ഷ സംവിധാനങ്ങളില്ലാത്ത സ്ഥലത്ത് താമസിക്കുന്ന 68 ശതമാനവും ജീവൻ കൈയിൽപിടിച്ചാണ് നടക്കുന്നതെന്നും പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.