വനിതകളുടെ ഹോക്കി പ്രോ ലീഗ്; ഇന്ത്യ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും

വനിതകളുടെ ഹോക്കി പ്രോ ലീഗ് 2022ലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് മത്സരം ആരംഭിക്കുക. ക്യാപ്റ്റൻ റാണി രാംപാൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലായതിനാൽ സവിത പുനിയാണ് ഇന്ത്യൻ ടീമിനെ നയിക്കുക.

കഴിഞ്ഞ വർഷം കോവിഡ് കാരണം മത്സരത്തിൽ നിന്ന് പിന്മാറിയ ഓസ്‌ട്രേലിയക്കും ന്യൂസിലൻഡിനും പകരക്കാരനായാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. അർജന്റീന, ബെൽജിയം, ഇംഗ്ലണ്ട്, ചൈന, ജർമ്മനി, നെതർലാൻഡ്‌സ്, സ്പെയിൻ, യു.എസ്.എ എന്നിവരാണ് 2021-22 ലെ വനിതാ എഫ്‌.ഐ.എച്ച് പ്രോ ലീഗിൽ മത്സരിക്കുന്ന മറ്റ് എട്ട് ടീമുകൾ.

ഓരോ ടീമും മറ്റ് ടീമുകളുമായി രണ്ട് തവണ ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളുടെയും അവസാനം ടേബിൾ ടോപ്പറിനെ മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കും. ജൂണിലാണ് ടൂർണമെന്റ് സമാപിക്കുക. ഈ വർഷം മൂന്നാം സീസണിൽ നടക്കുന്ന എഫ്‌.ഐ.എച്ച് പ്രോ ലീഗിലെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അരങ്ങേറ്റത്തെ ഈ മത്സരം അടയാളപ്പെടുത്തും. 2022ൽ ബിർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലും 2022ൽ ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ വനിതാ ഹോക്കി ടീം പങ്കെടുക്കും.

അടുത്തിടെ സമാപിച്ച വനിതാ ഹോക്കി ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ 2-0 ന് ചൈനയെ പരാജയപ്പെടുത്തി വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. റാങ്കിംഗിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തും ചൈന 10 ാം സ്ഥാനത്തുമാണ്. മസ്കറ്റാണ് ഹോക്കി പ്രോ ലീഗ് മത്സര വേദി. ഫെബ്രുവരി 1നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം. ഹോക്കി ആരാധകര്‍ക്ക് മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 2 ൽ കാണാം.

Tags:    
News Summary - Women’s FIH Pro League 2021-22: Indian hockey team to debut against China – watch live in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.