ലഖ്നോ: ലഖ്നോവിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ് സർതാജ്. രാജ്യദ്രോഹിക്ക് തെൻറ മകനാകാൻ സാധിക്കുകയില്ല. തങ്ങൾ ഇന്ത്യക്കാരാണ് തങ്ങളുടെ പൂർവികരും ഇവിടെ ജനിച്ച് വളർന്നവരാണ്. രാജ്യത്തിന് എതിരെ പ്രവർത്തിച്ചവൻ തെൻറ മകനല്ലെന്നും ഒരു കാരണവശാലും സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും സർതാജ് പറഞ്ഞു.
ജോലിക്ക് പോകാത്തതിനെ തുടർന്ന് രണ്ടരമാസം മുൻപ് സെയ്ഫുല്ലയെ തല്ലിയിരുന്നു. ഇതിനു പിന്നാലെ, അവൻ വീടു വിട്ട് പോയി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. സൗദിയിലേക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചു പറഞ്ഞതെന്നും സർതാജ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ താകുര്‍ഗഞ്ചില്‍ വീട്ടില്‍ സുരക്ഷ സേനയുമായുള്ള 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സെയ്ഫുല്ല കൊല്ലപ്പെട്ടത്. പിസ്റ്റൾ, റിവോൾവർ, കത്തി തുടങ്ങിയ ആയുധങ്ങളും വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നു. അതേ സമയം സെയ്ഫുല്ലയുടെ െഎ.എസ് ബന്ധം സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.