മുംബൈ: സൊഹ്റാബുദ്ദീന് ശൈഖ് വ്യാജ ഏറ്റുമുട്ടല് കൊലക്കേസിൽ മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകില്ലെന്ന് സി.ബി.െഎ. കേന്ദ്ര അന്വേഷണ ഏജൻസിക്കുവേണ്ടി തിങ്കളാഴ്ച ബോംബെ ഹൈകോടതിയിൽ ഹാജരായ അഡ്വ. സന്ദേശ് പാട്ടീൽ, അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ് എന്നിവരാണ് നിലപാട് അറിയിച്ചത്. അതേസമയം, ചില ജൂനിയർ ഉദ്യോഗസ്ഥരെ വിട്ടയച്ചതിനെതിരെ നേരത്തേ അപ്പീൽ നൽകിയിരുന്നതായും അവർ വ്യക്തമാക്കി.
ഗുജറാത്തിലെ മുൻ ഡെപ്യൂട്ടി െഎ.ജി ഡി.ജി. വൻസാര, െഎ.പി.എസ് ഉദ്യോഗസ്ഥൻ രാജ്കുമാർ പാണ്ഡ്യൻ, രാജസ്ഥാൻ െഎ.പി.എസ് ഉദ്യോഗസ്ഥൻ എം.എൻ. ദിനേശൻ എന്നിവരെയാണ് സൊഹ്റാബുദ്ദീൻ ശൈഖിനെയും സഹായി തുൾസിറാം പ്രജാപതിയെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി 2016ലും ’17ലുമായി വെറുതെവിട്ടത്. വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിൽ കേസ് പരിഗണിച്ച മുംബൈയിലെ പ്രത്യേക സി.ബി.െഎ കോടതിയാണ് മൂന്നുപേരെയും കുറ്റമുക്തരാക്കിയത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതിയോ പ്രത്യേക അനുമതിയോ നേടുന്നതിൽ സി.ബി.െഎ പരാജയപ്പെെട്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
ഇതിനെതിരെ സൊഹ്റാബുദ്ദീൻ ശൈഖിെൻറ സഹോദരൻ റുബാബുദ്ദീൻ ശൈഖ് നൽകിയ ഹരജി പരിഗണിക്കവേയാണ് സിംഗ്ൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് രേവതി മൊഹിത് ദെരെ മുമ്പാകെ സി.ബി.െഎ നിലപാട് അറിയിച്ചത്. മൂന്നുപേരുടെയും കാര്യത്തിൽ വെവ്വേറെ ഹരജികളാണ് റുബാബുദ്ദീൻ നൽകിയത്.
എം.എൻ. ദിനേശ്, രാജ്കുമാർ പാണ്ഡ്യൻ എന്നിവർക്ക് നോട്ടീസ് നൽകിയെന്ന് അറിയിച്ച അദ്ദേഹത്തിെൻറ അഭിഭാഷകൻ ഗൗതം തിവാരി, വൻസാരയുടെ കൃത്യമായ മേൽവിലാസം ലഭിച്ചില്ലെന്ന് പറഞ്ഞു. സി.ബി.െഎ നൽകിത് വൻസാരയുടെ തെറ്റായ വിലാസമാണെന്നും ഗൗതം അറിയിച്ചു. ഇതേതുടർന്ന്, വൻസാര എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നൽകണമെന്ന് സി.ബി.െഎയോട് ആവശ്യപ്പെട്ട കോടതി, നേരിട്ട് നോട്ടീസ് നൽകി തെൻറ നിലപാട് അറിയിക്കാൻ വൻസാരയോട് ആവശ്യപ്പെടാൻ അന്വേഷണ സംഘത്തോട് നിർദേശിച്ചു. പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി നേടുന്നതിൽ പരാജയപ്പെട്ടത് പ്രതികളെ കേസിൽനിന്ന് ഒഴിവാക്കാൻ പര്യാപ്തമായ കാരണമല്ലെന്ന് നേരത്തേ ജസ്റ്റിസ് മൊഹിത് ദെരെ അഭിപ്രായപ്പെട്ടിരുന്നു.ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചത് ചോദ്യം ചെയ്ത സി.ബി.െഎ, മുതിർന്ന ഉദ്യോഗസ്ഥർക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനെയും കോടതി വിമർശിച്ചിരുന്നു. കേസ് ജനുവരി 29ന് പരിഗണിക്കും.
ലോയ കേസിലും ബെഞ്ച് മാറ്റമില്ല
ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് വിചാരണ നടത്തിവന്ന ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണെത്തക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജിയുടെ കാര്യത്തിലും ബെഞ്ച് മാറ്റമില്ല. ജസ്റ്റിസുമാരായ അരുൺ മിശ്ര, മോഹൻ ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. മുതിർന്ന ജഡ്ജിമാരെ തഴഞ്ഞ് ഇൗ കേസ് 10ാം നമ്പർ കോടതിയുടെ പരിഗണനക്ക് വിട്ടതാണ് വെള്ളിയാഴ്ച കലാപത്തിന് വഴിമരുന്നിട്ടത്. നാലു ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയ വെള്ളിയാഴ്ചയാണ് കേസ് ഇൗ ബെഞ്ചിലെത്തിയത്. തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. എന്നാൽ, ജസ്റ്റിസ് ശാന്തനഗൗഡർ അവധിയായിരുന്നതിനാൽ തിങ്കളാഴ്ചയും പരിഗണിച്ചില്ല. മുതിർന്ന ജഡ്ജിമാരുടെ പ്രതിഷേധം മുൻനിർത്തി കേസ് മറ്റൊരു ബെഞ്ചിനെ ഏൽപിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
അതേസമയം, ഇൗ കേസിൽ ഇനി സുപ്രീംകോടതിയിൽ വാദംകേൾക്കൽ വേണ്ടിവരില്ലെന്ന് ബാർ കൗൺസിൽ അധ്യക്ഷൻ മനൻകുമാർ മിശ്ര അഭിപ്രായപ്പെട്ടു. പ്രത്യേകാന്വേഷണത്തിെൻറ ആവശ്യമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കൂടുതൽ ദ്രോഹിക്കരുതെന്നും ദുരൂഹതയുള്ളതായി കരുതുന്നില്ലെന്നും ജഡ്ജിയുടെ മകൻതന്നെ പറഞ്ഞുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.