നോട്ട് നിരോധനം ലക്ഷ്യം പൂർത്തീകരിച്ചോയെന്ന് പരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നോട്ട് നിരോധനം മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ പൂർത്തീകരിച്ചോയെന്ന് പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാർ നടപടി ആർ.ബി.ഐ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് മാത്രമാവും പരിശോധിക്കുക. നോട്ട് നിരോധനത്തിനെതിരായ ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന പരാമർശം.

ആർ.ബി.ഐ ആക്ട്(26) അനുസരിച്ച് നടപടിയെടുക്കാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ടോ നടപടിക്രമം പാലിച്ചിട്ടുണ്ടോ എന്നു മാത്രമേ പരിഗണിക്കുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം പൂർത്തീകരിച്ചോയെന്ന വാദത്തിന് ഇനിയും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.ബി.ഐ ബോർഡിന്റെ അനുമതിയോടെ ചില സീരിസ് നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്നതാണ് 26ാം വകുപ്പ്. റിസർവ് ബാങ്ക് ചട്ടത്തിലെ എസ് 26 പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകൾ നിരോധിക്കാനേ കേന്ദ്രസർക്കാറിന് അധികാരമുള്ളൂ. എല്ലാ സീരീസിലുമുള്ള 500, 1000 നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടുവരണമായിരുന്നു.

കേന്ദ്രസർക്കാറിന്റെ 2016ലെ തീരുമാനത്തെ എതിർക്കുന്ന ഹരജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ ചിദംബരം, നോട്ട് വിതരണം നിയന്ത്രിക്കാനുള്ള അവകാശം പൂർണമായും റിസർവ് ബാങ്കിനാണെന്നും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദിച്ചു.

Tags:    
News Summary - Won’t go into whether note ban objectives were met: SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.