ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന പ്രസ്താവനക്ക് പിന്നാലെയാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന മായാവതി നൽകിയത്. ട്വിറ്ററിലുടെയായിരുന്നു മായാവതി നിലപാട് വ്യക്തമാക്കിയത്.
1995ൽ ആദ്യമായി യു.പി മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമസഭയിലോ കൗൺസിലിലോ അംഗമായിരുന്നില്ലെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. അതേ രീതിയിൽ പ്രധാനമന്ത്രിയാകാൻ കഴിയും. പ്രധാനമന്ത്രി പദത്തിലെത്തി ആറു മാസത്തിനകം ലോക്സഭയിലേക്കോ രാജ്യസഭയിലേേക്കാ ജയിച്ചാൽ മതിയാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന തീരുമാനത്തിൽ പാർട്ടി പ്രവർത്തകർ നിരാശരാകേണ്ടെന്നും മായവതി വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിച്ച് മായാവതി രംഗത്തെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോടെ പ്രധാനമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ നിന്ന് മായാവതി പിൻമാറിയതായി ചർച്ചകൾ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.