ന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആൾക്കൂട്ട ആക്രമണം (Lyunching) എന്ന വാക്ക് 2014 വരെ േകട്ടിരുന്നില്ല. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണെന്നായിരുന്നു പ്രതികരണം.
രാജ്യത്ത് അടുത്തിടെ ആൾക്കൂട്ട ആക്രമണങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. അസമിലും ഉത്തർപ്രദേശിലുമാണ് ഏറ്റവുമധികം ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനായി രാജസ്ഥാനും മണിപ്പൂരും ബില്ലുകൾ പാസാക്കിയിരുന്നു. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബിൽ അവതരിപ്പിക്കാനുള്ള നിർദേശങ്ങൾ പരിഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.