ഉത്തർപ്രദേശിൽ ഒാക്സിജൻ ക്ഷാമമില്ലെന്ന വാദം പൊളിയുന്നു; 300 പ്ലാന്‍റുകൾ നിർമാണത്തിലെന്ന് യോഗി ആദിത്യനാഥ്

ലഖ്​നോ: ഉത്തർപ്രദേശിൽ ഒാക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം പൊളിയുന്നു. സംസ്ഥാനത്ത് 300 ഓക്​സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി സീ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് സംസ്ഥാനത്ത് പുതിയ ഓക്​സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കേണ്ടതുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റെയിൽ‌, വ്യോമസേന എന്നിവയുടെ സഹായത്തോടെ ഓക്സിജൻ എത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഒാക്സിജൻ എക്സ്പ്രസിന്‍റെ പ്രവർത്തനം പുരോഗമിക്കുന്നു. വ്യോമസേനാ വിമാനം വഴിയാണ് ഒാക്സിജൻ ടാങ്കറുകൾ എത്തിക്കുന്നത്. 1000 മെട്രിക് ടൺ ഒാക്സിജൻ സംസ്ഥാനത്ത് വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ ജില്ലകളിലും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയിട്ടുണ്ട്. കൂടുതൽ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുമെന്നും യു.പി. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവനയിറക്കിയതിന്​ പിന്നാലെ രൂക്ഷവിമർശനം നടത്തി​ കേന്ദ്രമന്ത്രി സന്തോഷ്​ ഗാങ്​വാർ കത്തയച്ചിരുന്നു​. ഓക്​സിജൻ ക്ഷാമം ഉൾപ്പെടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ സർക്കാറിനെ കുറ്റപ്പെടുത്തിയാണ് യോഗി ആദിത്യനാഥിന്​ കേന്ദ്രമന്ത്രി കത്തയച്ചത്.

ഓക്​സിജൻ ക്ഷാമം, വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെയും പൂഴ്​ത്തിവെപ്പ്​ തുടങ്ങിയവ കത്തിൽ സൂചിപ്പിച്ചിരുന്നു. തലസ്​ഥാന നഗരത്തിൽ നിന്ന്​ 250 കിലോമീറ്റർ അകലെയുള്ള സന്തോഷ് ഗാങ്​വാറിന്‍റെ മണ്ഡലമായ ബറേലിയിൽ സ്​ഥിതി ഗുരുതരമാണ്.

ആരോഗ്യ വകുപ്പ്​ അധികൃതർ ​ഫോൺ കോളുകൾ പോലും എടുക്കുന്നില്ല. കോവിഡ്​ രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ബറേലിയി​ലെ ആശുപത്രികളിൽ ഓക്​സിജൻ പ്ലാന്‍റ്​ സ്​ഥാപിക്കണമെന്ന് യോഗിയോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Work underway to set up 300 oxygen plants in Uttar Pradesh: CM Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.