ലോകബാങ്ക്​ മേധാവി ധാരാവി സന്ദർശിച്ചു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി  ലോക ബാങ്ക്​ സി.ഇ.ഒ ക്രിസ്​റ്റലിന ജോർജീവ സന്ദർശിച്ചു. ചർച്ച് ​ ഗേറ്റ്​ മുതൽ ദാദർ വരെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്​താണ്​ അവർ ചേരി പ്രദേശങ്ങളിലെത്തിയത്​. ലോക ബാങ്കി​​െൻറ സഹായ​ത്തോടെ നടപ്പിലാക്കിയ മുംബൈയിലെ സബർബൻ റെയിൽ സംവിധാനത്തി​​െൻറ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിന്​ വേണ്ടിയാണ്​ ക്രിസ്​റ്റലിന ധാരവിയിലെത്തിയത്​.

ലോക ബാങ്കുമായി ചേര്‍ന്ന് സര്‍വശിക്ഷാ അഭിയാന്‍ നടത്തുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടിയിലും അവർ സംബന്ധിച്ചു.
ഇന്ത്യയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിലെ വളർച്ചകൾ  ലോകത്തിന്​ സുസ്ഥിര വികസന ലക്ഷ്യം നേടാൻ സഹായകമാണെന്നും ഇന്ത്യയുടെ വികസനം ആഗോള വളർച്ചയെ സ്വാധീനിക്കുമെന്നും ക്രിസ്​റ്റലിന പറഞ്ഞു.

കേന്ദ്രധനകാര്യമന്ത്രി അരുൺ​ ജയ്​റ്റ്​ലി, മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ എന്നിവരുമായും ആർ.ബി.​െഎ ഗവർണർ ഉൗർജിത്​ പ​േട്ടലുമായും ക്രിസ്​റ്റലിന കൂടിക്കാഴ്​ച നടത്തും.

Tags:    
News Summary - world bank ceo visited dharavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.