ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഇൗജിപ്ഷ്യൻ വനിത ഇമാൻ അഹമദിെൻറ ഭാരം 242 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതർ. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഭാരം കുറക്കുന്നതിനായുള്ള ഇമാെൻറ ചികിൽസ നടക്കുന്നത്.
ഫെബ്രുവരിയിൽ ആശുപത്രിയിലെത്തുേമ്പാൾ ഇമാെൻറ ഭാരം 490 കിലോ ആയിരുന്നു. രണ്ടു മാസത്തെ ചികിത്സക്കിടെ 242 കിലോ ഭാരം കുറക്കാനായിട്ടുണ്ട്. ഇമാന് ഉടൻ നടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ചികിത്സക്ക് നേതൃത്വം നൽകുന്ന ഡോക്ടർ മുഫാസൽ ലഖ്ടവാല അറിയിച്ചു.
ഫെബ്രുവരി 11ാം തിയതി പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ് ഇമാൻ ചികിൽസക്കായി മുംബൈയിലെത്തിയത്. കുറഞ്ഞ കലോറിയിലുള്ള ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലൂടെ ആദ്യ മാസത്തിൽ തന്നെ 100 കിലോയോളം തൂക്കം കുറച്ചിരുന്നു. മാർച്ച് ഏഴിന് ഇമാനെ ലാേപ്രാസ്കോപിക് സ്ളീവ് ഗാസ്ട്രെക്റ്റോമി എന്ന ചികിത്സാ രീതിക്കും വിധേയയാക്കിയിരുന്നു. ഇതിലൂടെ മാർച്ച് 29 ന് ഇവരുടെ തൂക്കം 340 കിലോ ആയി കുറഞ്ഞു.
ഭക്ഷണം വായിലൂടെ നൽകുന്നതിൽ ബുദ്ധിമുട്ടുള്ളതിനാൽ ട്യൂബിലൂടെയാണ് ഇമാന് ഭക്ഷണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.